കണ്ടീഷണര്‍ ഉപയോഗിക്കുന്നവരാണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
മുടി ഷാംപൂ ചെയ്തുകഴിഞ്ഞാല്‍ കണ്ടീഷണര്‍ ഉപയോഗിക്കല്‍ പതിവാണ്. എന്നാല്‍ ചിലര്‍ അത് ചെയ്യാറില്ല. ഇതിനാല്‍ തന്നെ മുടി കെട്ടുപിണഞ്ഞ അവസ്ഥയുണ്ടാകാറുണ്ട്. കണ്ടീഷണര്‍ ഉപയോഗിക്കുമ്പോള്‍ പൊതുവേ വരുത്തുന്ന തെറ്റുകള്‍ ഇവയാണ്.
കണ്ടീഷണര്‍ മുടിവേരുകളില്‍ ഉപയോഗിക്കുന്നത് തലയോട്ടി കൂടുതല്‍ വഴുവഴുപ്പുള്ളതാക്കി മാറ്റും. സാധാരണയായി തലയോട്ടിയില്‍ സ്വാഭാവികമായ സെബം ഉത്പാദിപ്പിക്കാറുണ്ട്. ഇത് മുടിവേരുകളെ പുഷ്ടിപ്പെടുത്തുന്നതാണ്. ഇതിനൊപ്പം കണ്ടീഷണറുകള്‍ കൂടി ഉപയോഗിക്കുമ്പോള്‍ തലയോട്ടി കൂടുതല്‍ വഴുവഴുപ്പുള്ളതാകാന്‍ ഇടയാക്കും. കണ്ടീഷണര്‍ ശരിക്കും ഉപയോഗിക്കേണ്ടത് മുടിയുടെ നീളത്തിന്റെ മധ്യഭാഗം മുതല്‍ താഴേക്കാണ്. നന്നായി പതച്ച് ഒരു മിനിറ്റിന് ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് വേണം കഴുകാന്‍.
കണ്ടീഷണര്‍ ഉപയോഗിക്കാതിരിക്കുന്നത് മുടിയെ ദുര്‍ബലമാക്കാന്‍ ഇടയാക്കും. എന്നാല്‍ കൂടുതല്‍ അളവില്‍ ഉപയോഗിക്കുന്നത് തലമുടി വഴുവഴുപ്പുള്ളതാക്കി മാറ്റും. വളരെ കുറച്ചാണ് ഉപയോഗിക്കുന്നതെങ്കില്‍ അത് നമ്മള്‍ ഉദ്ദേശിച്ച ഫലം നല്‍കുകയും ഇല്ല. മുടിയുടെ നീളവും കട്ടിയും എത്രയുണ്ടെന്ന് നോക്കിയാണ് എത്ര അളവില്‍ കണ്ടീഷണര്‍ ഉപയോഗിക്കണം എന്ന് കണക്കാക്കുന്നത്. രണ്ട് വലിയ തുള്ളി(റീഹഹീു)െ ഉപയോഗിക്കുന്നതാണ് എപ്പോഴും അനുയോജ്യം.
മുടിയ്ക്ക് അനുയോജ്യമായ ഷാംപൂ ഉപയോഗിക്കുമ്പോള്‍ അതേ തരം കണ്ടീഷണര്‍ തന്നെ വേണം ഉപയോഗിക്കാന്‍. കനം കുറഞ്ഞ മുടിയാണെങ്കില്‍ ലൈറ്റ് വെയ്റ്റ് കണ്ടീഷണര്‍ വേണം ഉപയോഗിക്കാന്‍. കനംകുറഞ്ഞ മുടി സ്ഥിരമായി ഡീപ് കണ്ടീഷന്‍ ചെയ്താല്‍ മുടി കൊഴിയാന്‍ ഇടയാക്കും. അതിനാല്‍ മുടിയുടെ സ്വഭാവത്തിന് അനുസരിച്ചുള്ള(ഹെയര്‍ ടൈപ്പ്) ഗുണമേന്‍മയുള്ള കണ്ടീഷണര്‍ തന്നെ ഉപയോഗിക്കണം.